ബലമുള്ള ഭംഗിയുള്ള ഉറയുള്ള വാളുകള്‍
ആരുടെയോ നെഞ്ചും കഴുത്തും തിരയുന്നവ
കാട്ടിലെ കൊല്ലന്റെ ആലയില്‍ രാത്രി പണിതവ
ഇരുട്ടില്‍ തീക്കന്നുകള്‍ പോല്‍ അവ തിളങ്ങുന്നു
ഇര തേടും വ്യാഘ്രം പോല്‍ അവ പതിയിരിക്കുന്നു
പഴയ ചക്രവര്‍ത്തിമാര്‍ പുതിയവര്‍ക്ക് കൈമാറിയവ
അലകും പിടിയുമായി അവ ഇന്നും നന്നായി തിളങ്ങുന്നു
പാവം വാളുകലെന്തു പിഴച്ചു കസ്ടടിയിലെടുക്കപ്പെടാന്‍
അവയെ എത്തിപ്പിടിക്കാന്‍ വെമ്പുന്ന ബാലിഷ്ടമാം ഇളം കൈകള്‍
അകലെ ആരോ വലിക്കുന്ന ചരടുകളില്‍ ഒരുക്കുന്ന ബലിതരകളില്‍
അവരറിയുന്നുവോ നയിക്കുന്നവര്‍ തന്‍ ഗൂഡ സ്മിതങ്ങള്‍
കൈകളെയല്ല അവയെ നയിക്കുന്ന തലകള്‍ വേണം തലക്കപ്പെടാന്‍
വെടിയുണ്ടകളും തോക്കുകളും കടന്നു വന്നിട്ടും
അരങ്ങോഴിയാതെ അവ ഇന്നും സസുഖം വാഴുന്നു
അവയ്ക്ക് മാത്രം മരണമില്ല .മരണം മറ്റുള്ളവരുടെതാണല്ലോ.